Advertisement

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

February 20, 2020
Google News 1 minute Read

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തീരുമാനിക്കാന്‍ പൊതുഭരണ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ദുരന്തത്തിന് എസ്പിയും ജില്ലാ കളക്ടറും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പൊലീസുമായുള്ള ഏകോപനത്തില്‍ ജില്ലാ കളക്ടര്‍ പൂര്‍ണ പരാജയമായിരുന്നു. ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ എഡിഎം കൂട്ടുനിന്നു തുടങ്ങിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടായത്. 110 പേര്‍ മരിച്ച അപകടത്തില്‍ എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നൂറിലധികം വീടുകളും തകര്‍ന്നിരുന്നു.

Story Highlights: puttingal temple accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here