‘മറ്റൊരു സഹോദരനിൽ നിന്നുള്ള അമ്മ’; ഉമർ അക്മലിന്റെ ഇംഗ്ലീഷ് അടിക്കുറിപ്പിൽ ഭീമാബദ്ധം: ട്രോളുമായി ആരാധകർ

ഉമർ അക്മലിൻ്റെ ഇംഗ്ലീഷ് അടിക്കുറിപ്പിൽ ഭീമാബദ്ധം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നൽകിയ അടിക്കുറിപ്പാണ് അബദ്ധമായത്. പാകിസ്തൻ്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത അക്മൽ ‘മറ്റൊരു സഹോദരനിൽ നിന്നുള്ള അമ്മ’ (mother from another brother) എന്ന അടിക്കുറിപ്പാണ് നൽകിയത്. ഇതോടെ ട്രോളുകളും നിറഞ്ഞു.

‘Brother from another mother- മറ്റൊരു അമ്മയിൽ നിന്നുള്ള സഹോദരൻ’ എന്ന വാചകമാണ് ഉമർ തെറ്റായി രേഖപ്പെടുത്തിയത്. ട്വീറ്റ് താരം പിൻവലിച്ചെങ്കിലും ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ അപ്പോഴേക്കും പ്രചരിച്ചിരുന്നു. ഈ സ്ക്രീൻ ഷോട്ട് വൈറലായതോടെ പക് താരത്തെ ട്രോളി ട്വിറ്റർ ലോകം രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം, ഫിറ്റ്സ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഉമർ അക്മൽ സ്വയം നഗ്നനായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താൻ്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട അക്മൽ വസ്ത്രം അഴിച്ച് ‘കൊഴുപ്പ് എവിടെയാണെന്ന് കാണിക്കൂ’ എന്ന് ട്രെയിനോട് പറഞ്ഞുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം തെളിഞ്ഞാൽ അക്മലിനെതിരെ കടുത്ത നടപടി ഉണ്ടാവാൻ സാധ്യതയുണ്ട്.

ഉമർ അക്മലിൻ്റെ സഹോദരനായ കമ്രാൻ അക്മലും പലതവണ ഫിറ്റ്നസ് ടെസ്റ്റുകളിൽ പരാജയപ്പെട്ടിരുന്നു. 2017നു ശേഷം കമ്രാനും ദേശീയ ടീമിൽ കളിക്കാനായിട്ടില്ല.

Story Highlights: Umar akmal caption twitter trolls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top