ചൈനയിൽ കൊറോണ വൈറസ് വ്യാപനത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്

ചൈനയിൽ കൊറോണ വൈറസ് വ്യാപനത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച രാജ്യത്താകെ 411പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 15 പേർ ചൈനയിൽ മാത്രം മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2233 ആയി. ചൈനയ്ക്ക് പുറത്ത് 1000  പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നത് നേരിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ഇറാനിലും ജപ്പാനിലും രണ്ട് പേർ വീതവും ഹോങ്കോങിൽ ഒരാളും മരിച്ചു. ജപ്പാൻ തീരത്ത് ക്വാറൻണ്ടൈൻ ചെയ്തിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ഉല്ലാസ കപ്പലിലെ രണ്ട് യാത്രക്കാർ കൊറോണ ബാധിച്ച് മരിച്ചു. കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലിൽ രോഗം പിടിപെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top