കോളജുകളിലെ പാഠ്യ സമയക്രമം മാറ്റുന്ന കാര്യം പരിഗണനയിൽ; മന്ത്രി കെടി ജലീൽ

കോളജുകളിലെ പാഠ്യ സമയക്രമം മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. ക്ലാസുകൾ എട്ടു മുതൽ ഒരുമണി വരെ എന്ന സമയക്രമത്തിലേക്ക് മാറ്റാനാണ് തീരുമാനം. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാവിലെ ക്ലാസുകൾ ആരംഭിക്കുന്നത് കൂടുതൽ പഠന സമയം ലഭിക്കാൻ സഹായിക്കുമെന്നും ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ഗവേഷണ വിദ്യാർത്ഥികൾക്കും ഈ സമയക്രമം ഉപകാരപ്പെടുമെന്നും ഇത് സംബന്ധിച്ച ചർച്ച അധ്യാപക, വിദ്യാർഥി സംഘടനാ ഭാരവാഹികളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചർച്ച ചെയ്യും. അഭിപ്രായ ഭിന്നത ഇല്ലെങ്കിൽ അടുത്ത അധ്യായന വർഷം മുതൽ സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Story highlight: College time,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top