നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണം. അറസ്റ്റിലായ എസ്‌ഐ സാബുവുമായി സിബിഐ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തി. കേസിൽ സാക്ഷികളായവരിൽ നിന്ന് സിബിഐ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
ജൂൺ 12ന് രാജ്കുമാറിനെ നാട്ടുകാർ പിടികൂടി നെടുങ്കണ്ടം പൊലീസിനെ ഏൽപ്പിച്ച പുളിയൻ മലയിലാണ് സിബിഐ സംഘം സാബുവിനെ ആദ്യം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാജ്കുമാറിനെ പുളിയൻ മലയിൽ നിന്നും നെടുങ്കണ്ടത്തെത്തിച്ച സംസ്ഥാനപാതയിൽ വിവിധയിടങ്ങളിലും തെളിവെടുപ്പ് നടത്തി.
സിബിഐ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകുന്നത്. രാജ്കുമാറിനെ മർദനത്തിനിരയാക്കിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമമുറിയിൽ സാബുവിനെ എത്തിച്ച് ചോദ്യം ചെയ്തു.
ഹരിത തട്ടിപ്പ് കേസിലെ പ്രതികളായ ശാലിനിയേയും മഞ്ജുവിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി രാജ്കുമാറിനെ മർദിച്ച ശേഷം പൊലീസ് തിരുമ് ചികിത്സക്കായി എത്തിച്ച വൈദ്യനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും കൂടുതൽ അറസ്റ്റ് ഉണ്ടേയേക്കുമെന്നാണ് സൂചന എസ്‌ഐ സാബുവിനു പുറമെ സിബിഐ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Story highlight: Nedumkandam case, SI sabu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here