ശിൽപാ ഷെട്ടി വീണ്ടും അമ്മയായി; മകളുടെ പേര് ‘സമിഷ’

പ്രമുഖ ബോളിവുഡ് നടി ശിൽപാ ഷെട്ടി അമ്മയായി. രണ്ടാം തവണയാണ് നടി അമ്മയാകുന്നത്. സമൂഹ മാധ്യമത്തിലൂടെ കുടുംബത്തിന് വേണ്ടി ഇക്കാര്യം താരം ലോകവുമായി പങ്കുവച്ചു. ശിവരാത്രി ദിനമായ ഇന്നാണ് ശിൽപ ഈ സന്തോഷ വാർത്ത പങ്കുവയ്ക്കാൻ തെരഞ്ഞെടുത്തത്. വാടക ഗർഭപാത്രത്തിലൂടെയാണ് സമിഷയുടെ ജനനം. 2012ൽ ആയിരുന്നു മൂത്ത മകനായ വിയാൻ ജനിച്ചത്.

Read Also: ഈ ചിത്രത്തിൽ എല്ലാമുണ്ട്, എത്ര സുന്ദരിയാണ് അമ്മ; മല്ലികയുടെയും സുകുമാരന്റെയും അപൂർവ ചിത്രം പങ്കുവച്ച് ഇന്ദ്രജിത്തും പൂർണിമയും

ഇംഗ്ലീഷിലുള്ള കുറിപ്പിന്റെ പരിഭാഷ വായിക്കാം,

ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഒരു അത്ഭുതത്തോടെ ഉത്തരം ലഭിച്ചു. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞങ്ങളുടെ മാലാഖയുടെ കടന്നുവരവ് പ്രഖ്യാപിക്കട്ടേ…

സമിഷ ഷെട്ടി കുന്ദ്ര

ജനനം: ഫെബ്രുവരി 15, 2020

വീട്ടിലെ ജൂനിയർ എസ്എസ്‌കെ

‘സ’ എന്നാൽ സംസ്‌കൃതത്തിൽ ‘കൂടെ’ എന്നാണ്. ‘മിഷ’ എന്നത് റഷ്യൻ വാക്ക്, അർത്ഥം- ദൈവത്തെ പോലെ ഉള്ളവൾ

നീ ഈ പേരിനെ അർത്ഥവത്താക്കുന്നു- ഞങ്ങളുടെ ലക്ഷ്മി, കുടുംബത്തെ സമ്പൂർണതയിലെത്തിക്കുന്നവൾ

നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ഞങ്ങളുടെ മാലാഖയ്ക്ക് നൽകുക…

സന്തോഷത്തോടെ രക്ഷിതാക്കൾ- രാജ് കുന്ദ്രയും ശിൽപ ഷെട്ടി കുന്ദ്രയും

വളരെ ആഹ്ലാദത്തിലുള്ള സഹോദരൻ- വിയാൻ രാജ് കുന്ദ്ര

shilpa shetty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top