കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വീണ്ടും പൊലീസിന്റെ പിടിയിൽ

കോയമ്പത്തൂർ സ്‌ഫോടന കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ തൊപ്പി റഫീഖിനെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ കടത്തിയ കേസിലാണ് അറസ്റ്റ്. റിട്ടയേഡ് എസ്‌ഐയുടെ കാർ മോഷ്ടിച്ച സംഭവത്തിലെ അന്വേഷണത്തിനിടെയാണ് ഇയാളെ കണ്ടെത്തിയത്.

Read Also: കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെയെന്ന് ഇടത് മുന്നണി

വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം വാഹനങ്ങൾ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടത്തി വിറ്റിരുന്നു. കോയമ്പത്തൂർ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നത് റഫീഖിന്റെ വീട്ടിലായിരുന്നു.

ഇയാൾ പിന്നീടും തീവ്രവാദ പ്രവർത്തനങ്ങളിൽ സഹകരിച്ചതായാണ് വിവരം. റഫീഖിനെ നാളെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് കേന്ദ്ര ഏജൻസികളെ അറിയിച്ചിട്ടുണ്ട്.

 

coimbathore bomb blastനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More