Advertisement

കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി

February 22, 2020
Google News 1 minute Read

കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്‌പോസ്റ്റിൽ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി.തില്ലങ്കേരി മച്ചൂർ മലയിലെ കെ.പ്രമോദിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടികൂടിയത്.

എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഓൾട്ടോ കാറിൽ കടത്തുകയായിരുന്ന തിരകൾകണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു തിരകൾ. ഒരു പെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ 60 തിരകളാണ് ഉണ്ടായിരുന്നത്. എക്‌സൈസ് സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയും , കുരങ്ങന്മാരെയും തുരത്തുന്നതിന് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.

കൂടുതൽ അന്വേഷണത്തിനായി തിരകളും കാറും പ്രതിയേയും ഇരിട്ടി പൊലീസിന് കൈമാറി.

Story Highlights- Cartridge, bullets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here