മഹേഷിന്റെ പ്രതികാരം തെലുങ്കിൽ; ടീസർ പുറത്ത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രം തെലുങ്കിൽ ഒരുങ്ങുന്നു. ‘ഉമ മഹേശ്വര ഉഗ്ര രൂപസ്യ’ എന്നാണ് ചിത്രത്തിന്റെ പേര്.

മഹേഷായി വേഷമിടുന്നത് സത്യദേവ് കാഞ്ചരണയാണ്. ഉമാ മഹേശ്വര റാവോ എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹാ വെങ്കടേഷ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിൽ സുഹാസ്, സത്യദേവ് കാഞ്ചരണ, വികെ നരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന മലയാള ചിത്രത്തോടെ ഏറെ സദൃശ്യം തോന്നിക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള താരം രാഘവനാണ് ചിത്രത്തിൽ സത്യദേവിന്റെ അച്ഛനായി എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top