Advertisement

ഷഹീന്‍ ബാഗ്; പൊലീസ് അടച്ച പാതകള്‍ തുറക്കണമെന്ന ആവശ്യം ശക്തം

February 22, 2020
Google News 1 minute Read

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച പാതകള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകര്‍. കഴിഞ്ഞ മൂന്ന് ദിവസവും സമവായ ചര്‍ച്ചക്കെത്തിയ മധ്യസ്ഥസംഘത്തോട് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ഇന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും.

ഷഹീന്‍ ബാഗിന് സമീപത്തെ പ്രധാന റോഡുകളും സമാന്തര റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് അടച്ചുവയ്ക്കുന്നതിനെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതുകാരണമാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നത്. ചിലയിടങ്ങളില്‍ ബൈക്കുകള്‍ക്ക് കടന്നുപോകാന്‍ മാത്രമാണ് സൗകര്യമുള്ളത്.

ഡല്‍ഹി പൊലീസിന്റെയും യുപി പൊലീസിന്റെയും നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രക്ഷോഭകര്‍ മധ്യസ്ഥ സംഘത്തോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗതാഗത പ്രശ്‌നത്തില്‍ സുപ്രിംകോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ് പ്രക്ഷോഭകര്‍.

Story Highlights: Shaheenbagh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here