മൂന്ന് അനധികൃത കുടിയേറ്റക്കാരെ പിടികൂടിയെന്ന് അജയ് ഷിൻഡെ; എൻആർസി പ്രവർത്തനങ്ങൾക്ക് സ്വയം തുടക്കം കുറിച്ച് എംഎൻഎസ്

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്). ഇന്ന് തങ്ങൾ പിടികൂടിയത് മൂന്ന് അനധികൃത കുടിയേറ്റക്കാരെയാണെന്ന് എംഎൻഎസ് പൂനെ അധ്യക്ഷൻ അജയ് ഷിൻഡെ ഇന്ത്യ ടുഡേയോട് പറഞ്ഞു. മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നത് കുറ്റമാണെന്ന തികഞ്ഞ ബോധ്യത്തോടുകൂടെയായിരുന്നു എംഎൻഎസിന്റെ ഈ അതിക്രമം.

‘പ്രദേശത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇത്. തങ്ങൾ ഇന്ന് മൂന്ന് അനധകൃത കുടിയേറ്റക്കാരെ പിടികൂടി. കുറച്ച് കുടുംബംഗങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ടു. അവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്’- ഷിൻഡെ പറഞ്ഞു.

ശനിയാഴ്ചയാണ് എംഎൻഎസ് സംഘടന സ്വമേധയാ എൻആർസി പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിറ്റി പൊലീസും എംഎൻഎസിന്റെ അതിക്രമങ്ങൾക്ക് കൂട്ട് നിന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പെക്കുന്ന സത്യം.

Story Highlights- NRC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top