മോദി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭ ; ജസ്റ്റിസ് അരുണ്‍ മിശ്ര

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ദ്വിദിന രാജ്യന്തര ജുഡിഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്. കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങള്‍ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. സുപ്രിംകോടതിയില്‍ സീനിയോറട്ടിയില്‍ മൂന്നാമനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.

‘ ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദീര്‍ഘദര്‍ശിയാണ് മോദി. മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ള സൗഹൃദ പൂര്‍ണമായ രാജ്യമായി ഇന്ത്യ മാറി. രാജ്യസുരക്ഷ, വികസനം, പ്രകൃതി സംരക്ഷണം എന്നിവയ്ക്കും അദ്ദേഹം പ്രധാന്യം നല്‍കുന്നു. ഇതിനെല്ലാം മോദിയോട് നന്ദി പറയണമെന്നും’ അരുണ്‍ മിശ്ര പറഞ്ഞു.

പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

Story highlight: Justice Arun Mishra, Narendra Modi, International Judicial Conference.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top