Advertisement

ആഗ്രയില്‍ ട്രംപിന് സുരക്ഷയൊരുക്കാന്‍ കുരങ്ങന്മാരുടെ സംഘവും

February 24, 2020
Google News 1 minute Read

ആഗ്രയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും സുരക്ഷയൊരുക്കാന്‍ കുരങ്ങന്മാരുടെ സംഘവും. ആഗ്രയിലെ കുരങ്ങുകള്‍ ട്രംപിനും സംഘത്തിനും സുരക്ഷാ ഭീഷണിയാവുമോ എന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ അഞ്ച് ലാംഗൂര്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

പരിശീലനം ലഭിച്ച ഈ കുരങ്ങന്മാരെ ഉപയോഗിച്ച് സ്ഥലത്തെ വാനര ശല്യം ഇല്ലാതാക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്. അതേസമയം, നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷം ആഗ്രയിലെത്തിയ ട്രംപ് കുടുംബസമേതം താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ ട്രംപിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്.

 

Story Highlights- group of monkeys, secure Trump in Agra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here