നോര്‍ക്ക ഇടപെടല്‍: സൗദിയില്‍ കുടുങ്ങിയ നെടുമങ്ങാട് സ്വദേശിക്ക് മോചനം

സൗദി അറേബ്യയില്‍ കുടുങ്ങിയ നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറില്‍ വി അദ്വൈതിനെ മോചിപ്പിച്ചു. അദ്വൈതിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവര്‍ വിസയിലാണ് അദ്വൈത് കുവൈറ്റിലെത്തിയത്. സ്‌പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ച് ദിവസത്തിന് ശേഷം അദ്വൈതിനെ സ്‌പോണ്‍സറുടെ റിയാദിലെ ഫാമില്‍ ഒട്ടകത്തേയും, ആടുകളേയും മേയ്ക്കാനുള്ള ജോലി നല്‍കി. മണലാരണ്യത്തിലെ ടെന്റില്‍ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ രണ്ട് മാസത്തോളം അദ്വൈതിന് കഴിയേണ്ടിവന്നു. ഇതിനിടെ ഒട്ടകത്തിന് നല്‍കുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അദ്വൈതിനെ കണ്ടെത്താനായത്.

 

Story Highlights-Saudi, Nedumangad native released
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top