Advertisement

ഡൽഹിയിൽ കലാപം രൂക്ഷം; മാധ്യമ പ്രവർത്തകർക്ക് വെടിയേറ്റു; പെട്രോൾ പമ്പിന് തീയിട്ടു

February 25, 2020
Google News 1 minute Read

ഡൽഹിയിൽ കലാപം രൂക്ഷമാകുന്നു. മാധ്യമ പ്രവർത്തകർക്കടക്കം ആക്രമണത്തിൽ പരുക്കേറ്റതായാണ് റിപ്പോർട്ട്. മൗജ്പൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ടിവി ചാനലിലെ മാധ്യമ പ്രവർത്തകന് വെടിയേറ്റത്. നിലവിൽ ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്തെ പെട്രോൾ പമ്പിലും കലാപകാരികൾ തിയിട്ടു. അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കലാപം കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചു. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.

അതിനിടെ ഡൽഹിയിൽ കലാപം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു.

Story Highlights- Delhi, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here