ഡല്‍ഹി കലാപം ; എസ്എന്‍ ശ്രീവാസ്തവയെ സെപ്ഷ്യല്‍ കമ്മീഷണറായി നിയമിച്ചു

ഡല്‍ഹി നഗരത്തില്‍ കലാപം തുടരുന്നതിനിടെ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു.

കലാപത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒന്‍പത് സാധാരണക്കാരുമാണ് അക്രമണസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 56 പൊലീസുകാര്‍ക്ക് പരുക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും 11 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

 

Story Highlights: Citizenship Amendment Act, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top