തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപക്സ് ട്രോമ കെയര്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ ഏപ്രിലോടെ

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപക്സ് ട്രോമ കെയര്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള 700 നഴ്സുമാര്‍ക്കാണ് ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടന്ന ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ 12 കോടി രൂപയും ടാറ്റ കെയര്‍ അനുവദിച്ച 12 കോടിയും ഉപയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള പരിശീലന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലോക ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ കൊട്ടാരക്കര, കന്യാകുളങ്ങര, അടൂര്‍ ആശുപത്രികളില്‍ 28.21 കോടി രൂപ മുടക്കി ട്രോമകെയര്‍ സംവിധാനം ഒരുക്കുന്നതിനും ധാരണയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top