Advertisement

ഇന്ത്യൻ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനവുമായി കപിൽ ദേവ്

February 26, 2020
Google News 2 minutes Read

ഇന്ത്യൻ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കപിൽ ദേവ്. ന്യുസീലൻ്റിനെതിരായ ടെസ്റ്റ് ടെസ്റ്റ് മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷമാണ് കപിൽ ദേവ് ടീം സെലക്ഷനെ വിമർശിച്ച് രംഗത്തെത്തിയത്. തുടർച്ചയായി ടീമിനെ മാറ്റിപ്പരീക്ഷിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നു എന്നാണ് കപിലിൻ്റെ വിമർശനം.

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഞങ്ങൾ കളിച്ചിരുന്ന സമയവുമായി ഇപ്പോൾ ഒരുപാട് വ്യത്യാസമുണ്ട്. ഒരു ടീം ഉണ്ടാക്കുമ്പോൾ, നിങ്ങൾ കളിക്കാർക്ക് ആത്മവിശ്വാസം നൽകണം. ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഫോർമാറ്റിനു പറ്റിയ കളിക്കാരിലാണ് മാനേജ്മെൻ്റ് വിശ്വസിക്കുന്നത്. മികച്ച ഫോമിലുള്ള രാഹുൽ പുറത്തിരിക്കുന്നു. അത് ന്യായീകരിക്കാനാവുന്നില്ല. മികച്ച ഫോമിലുള്ള കളിക്കാരൻ ടീമിൽ ഉണ്ടാവണം”-കപിൽ പറഞ്ഞു.

“ബാറ്റിംഗ് ഓർഡറിലുള്ളത് വലിയ വലിയ താരങ്ങളാണ്. 2 ഇന്നിംഗ്സിലും 200 റൺസ് പോലും സ്കോർ ചെയ്യാനായില്ലെങ്കിൽ നിങ്ങൾ സ്ഥിതിഗതികൾ മനസ്സിലാക്കിയിട്ടില്ല. നിങ്ങൾ പ്ലാനിംഗിലും തന്ത്രത്തിലും കൂടുതൽ സമയം ചെലവഴിക്കണം.”- കപിൽ തുടർന്നു.

ടി-20 പരമ്പര തൂത്തു വാരിയതിനു ശേഷം ന്യുസീലൻ്റിൽ ഇന്ത്യയുടെ പ്രകടനം ദയനീയമാണ്. ഏകദിന പരമ്പര തൂത്തു വാരിയ ന്യുസീലൻ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ടെസ്റ്റ് മത്സരത്തിൽ വൃദ്ധിമാൻ സാഹക്ക് പകരം ഋഷഭ് പന്തിന് അവസരം നൽകിയ നടപടിയെ ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്ലെ അടക്കമുള്ളവർ വിമർശിച്ചിരുന്നു.

Story Highlights: Kapil Dev critisizes indian team selection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here