കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ ഉപാധികളുമായി ജോസഫ് വിഭാഗം

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നതിന് ഉപാധിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ച ഉപാധി.

കുട്ടനാട് സീറ്റ് വിട്ടുനൽകില്ലെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് ആവർത്തിക്കുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റ് വിട്ടു നൽകാമെന്ന് ഉറപ്പ് നൽകിയാൽ വഴങ്ങാമെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടിൽ തോമസ് ചാണ്ടിയോട് മത്സരിച്ചത്. ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ഏതെങ്കിലും ഘട്ടത്തിൽ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാൽ മാത്രമാണ് പകരം മൂവാറ്റുപുഴ എന്ന ഉപാധിവെച്ചിട്ടുള്ളത്.

story highlights- P J Joseph, kuttanad seat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top