കണ്ടെയ്‌നറുകളെ ചെയ്‌സുമായി ബന്ധിപ്പിക്കുന്ന ലോക്കിടാന്‍ പലരും തയാറാകുന്നില്ലെന്ന് വെളിപ്പെടുത്തല്‍

വിശ്രമം ലഭിക്കാത്തതുകൊണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ രാത്രികാല യാത്രകള്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് ഡ്രൈവര്‍മാര്‍. കണ്ടെയ്‌നറുകളെ ചെയ്‌സുമായി ബന്ധിപ്പിക്കുന്ന ലോക്കിടാന്‍ പലരും തയാറാകുന്നില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പകല്‍ വിശ്രമമെടുത്ത് രാത്രികാലങ്ങളില്‍ കണ്ടെയ്‌നര്‍ ഓടിക്കുന്നതാണ് സൗകര്യം.

എന്നാല്‍ പകല്‍ സമയങ്ങളില്‍ കടുത്ത ചൂടായതിനാല്‍ വിശ്രമിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് രാത്രിയില്‍ ക്ഷീണം ഉളവാക്കുന്നുണ്ട്. പല കണ്ടെയ്‌നര്‍ ലോറികളും ചെയ്‌സുമായി ബന്ധിപ്പിക്കുന്ന ലോക്ക് ഇടാറില്ല. ചെറുവണ്ടികളെ പോലെ എളുപ്പത്തില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താനാവുന്ന വാഹനമല്ല കണ്ടെയ്‌നര്‍ ലോറിയെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

Story Highlights: Shubhayathra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top