കലാപബാധിത പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സന്ദര്‍ശനത്തിന് ശേഷം അജിത് ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഐക്യബോധമുണ്ട്, അവര്‍ക്കിടയില്‍ ശത്രുതയില്ല. കുറച്ച് കുറ്റവാളികള്‍ മാത്രമാണ് അക്രമം വ്യാപിപ്പിക്കുന്നത്, ആളുകള്‍ അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികളില്‍ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ല രീതിയിലാണ് അവരുടെ ജോലികള്‍ നിര്‍വഹിക്കുന്നത്’ അജിത് ഡോവല്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രദേശവാസികളോട് അജിത് ഡോവല്‍ കലാപത്തെ പറ്റിയുള്ള കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് അറിഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാന മന്ത്രിയെയും കേന്ദ്രമന്ത്രി സഭയെയും നേരിട്ട് ധരിപ്പിക്കും.

 

Story Highlights:  Citizenship Amendment Act, delhi riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top