Advertisement

‘പാരസൈറ്റ്’ സ്വാധീനിച്ചു; 1500 കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനൊരുങ്ങി ദക്ഷിണ കൊറിയ

February 26, 2020
Google News 2 minutes Read

കുറഞ്ഞ വരുമാനമുള്ള1500 കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനൊരുങ്ങി ദക്ഷിണ കൊറിയ. ഇക്കഴിഞ്ഞ ഓസ്കർ പുരസ്കാരങ്ങളിൽ നാല് അവാർഡുകളുമായി തിളങ്ങിയ പാരസൈറ്റ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദിതരായാണ് ദക്ഷിണ കൊറിയൻ സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.

കൊറിയ എനർജി ഫൗണ്ടേഷനും സോൾ മെട്രോപൊളിറ്റൻ സർക്കാരുമായി ചേർന്നാണ് കൊറിയൻ സർക്കാർ ഈ പദ്ധതി നടപ്പിലാകുക. ഫയർ അലാമുകൾ, ജനാലകൾ, വെൻ്റിലേറ്ററുകൾ, എയർ കണ്ടീഷനുകൾ, മെച്ചപ്പെട്ട വാതിലുകൾ തുടങ്ങിയവ സ്ഥാപിക്കാനായി ഓരോ വീടിനും 3.2 മില്ല്യൺ വോൺ നൽകാനാണ് തീരുമാനം. കൊറിയ ഹെറാൾഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിൻ്റെ ശരാശരി വരുമാനത്തിൽ 60 ശതമാനത്തിനു താഴെ മാത്രം വരുമാനമുള്ളവർക്കാണ് ധനസഹായം ലഭിക്കുക. ഓരോ വർഷവും ധനസഹായം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2015ൽ 383000 കുടുംബങ്ങളാണ് ഇത്തരത്തിൽ രാജ്യത്ത് ഉണ്ടായിരുന്നത്.

മികച്ച തിരക്കഥ, വിദേശ സിനിമ, സംവിധാനം, സിനിമ എന്നീ പുരസ്കാരങ്ങളാണ് ഓസ്കറിൽ പാരസൈറ്റ് നേടിയത്. 92 വർഷത്തെ ഓസ്കർ ചരിത്രത്തിലാദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളെപ്പറ്റിയാണ് സിനിമ ചർച്ച ചെയ്യുന്നത്.

Story Highlights: Parasite Impact South Korea Vows to Improve Semi-Basement Apartments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here