പൊലീസ് സേനയിലേക്ക് ചരിത്ര റിക്രൂട്ട്‌മെന്റ്; 2252 പേരുടെ പരിശീലനം ആരംഭിച്ചു

പൊലീസ് സേനയിലേക്ക് 2252 പേരുടെ പരിശീലനം ആരംഭിച്ചു. സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണ് കേരള പൊലീസിലേക്ക് ഈ വര്‍ഷം നടന്നത്. ഏഴ് ബറ്റാലിയനുകളിലേക്കായി 2252 പേരുടെ പരിശീലനം അഞ്ച് കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള ഉദ്യോഗാര്‍ത്ഥികളാണ് സേനയിലേക്ക് പുതുതായി കടന്നു വന്നിരിക്കുന്നത്. ആധുനിക സാമൂഹിക ക്രമത്തിനനുയോജ്യമായ പരിഷ്‌ക്കരിച്ച സിലബസിലാണ് ട്രെയിനികളുടെ പരിശീലനം. എസ്എപിയില്‍ 524 പേര്‍, എംഎസ്പിയില്‍ 436 പേര്‍, KAP -I ല്‍ 36 പേര്‍, KAP -II ല്‍ 494 പേര്‍, KAP -III ല്‍ 455 പേര്‍, KAP -IV ല്‍ 307 പേര്‍ അങ്ങനെ ആകെ 2252 പേരാണ് നിലവില്‍ പരിശീലനത്തിന് പ്രവേശിച്ചത്.

Story Highlights: kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top