Advertisement

കൊറോണ : കുവൈത്തിൽ രണ്ടാഴ്ച സ്‌കൂളുകൾക്ക് അവധി

February 27, 2020
Google News 1 minute Read

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ രണ്ടാഴ്ച സ്‌കൂളുകൾക്ക് അവധി.

സർക്കാരിന്റെ വാർത്താ വിനിമയ വകുപ്പ് മേധാവി താരിഖ് അൽ മുസ്രാമാണ് മാർച്ച് ഒന്നുമുതൽ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 25 കടന്ന പശ്ചാത്തലത്തിലാണ് നടപടി.

ഇറാനിലേക്ക് യാത്ര ചെയ്ത ഏഴ് കുവൈറ്റി പൗരന്മാർക്ക് കൊറോണ ബാധിച്ചിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചവരുടെ നില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും കൊറോണ പടർന്നുപിടിക്കുന്നുണ്ട്.

ചൈനയ്ക്കും ദക്ഷിണ കൊറിയക്കും പിന്നാലെ ഇറാനിലും കൊറോണ ആശങ്ക പടർത്തുകയാണ്. ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 16 ആയി. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശം നൽകി. 95 പേർക്ക് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിലും കൊറോണ പടരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 38 പേർക്കാണ്. ഇറ്റലിയിൽ ഇതുവരെ 280 പേർക്കും ദക്ഷിണ കൊറയയിൽ 970 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here