ഇറാൻ ഉപരാഷ്ട്രപതിക്ക് കൊറോണ വൈറസ് ബാധ

ഇറാൻ ഉപരാഷ്ട്രപതി മസൗമേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ. രോഗം സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമം വ്യക്തമാക്കി. സ്ത്രീകൾക്കും കുടുംബകാര്യങ്ങൾക്കും വേണ്ടിയുള്ള ഉപരാഷ്ട്രപതിയാണ് മസൗമേ എബ്‌റ്റേക്കർ. രോഗം ഗുരുതരമല്ലെന്നും മസൗമേ എബ്‌റ്റേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് വിവരം.

Read Also: കൊറോണ : കുവൈത്തിൽ രണ്ടാഴ്ച സ്‌കൂളുകൾക്ക് അവധി

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരിച്ചത് ഇറാനിലാണ്. 26 പേർ മരിച്ചു. 106 ആളുകൾക്ക് പുതിയതായി അണുബാധ കണ്ടെത്തി. 254 കൊറോണ കേസുകൾ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. ഇറാനിൽ കൊറോണ കണ്ടെത്തിയവരിൽ 10 ശതമാനം പേരും മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമല്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാണ് മരണനിരക്ക് ഇത്ര കൂടിയിരിക്കുന്നതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ചൈനീസ് പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇറാൻ വിലക്കിയിട്ടുണ്ടെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസി ഐആർഎൻഎ അറിയിച്ചു.

1979ൽ ടെഹ്റാനിലെ യുഎസ് എംബസി പിടിച്ചെടുക്കുകയും 444 ദിവസത്തെ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തവരുടെ ഇംഗ്ലീഷ് ഭാഷാ വക്താവായും മസൗമേ എബ്‌റ്റേക്കർ പ്രവർത്തിച്ചിരുന്നു. ‘മേരി’ എന്നാണ് അക്കാലത്ത് മസൗമേ എബ്‌റ്റേക്കർ അറിയപ്പെട്ടിരുന്നത്. 2017ൽ നിയമിക്കപ്പെട്ട മൗസമേ എബ്‌റ്റേക്കർ നേരത്തെ പരിസ്ഥിതി വിഭാഗത്തിന്റെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്. 1997 മുതൽ 2005 വരെയാണ് പരിസ്ഥിതി വകുപ്പിന്റെ മേധാവിയായി ഇവർ പ്രവർത്തിച്ചത്.

 

corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top