Advertisement

ജോളി ഞരമ്പ് മുറിച്ചത് കടിച്ചും ടൈലിൽ ഉരച്ചും; മുഖവിലക്കെടുക്കാതെ പൊലീസ്

February 27, 2020
Google News 0 minutes Read

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി കൈഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച് അവ്യക്തത. പല്ലുകൊണ്ട് കടിച്ചും ടൈലിൽ ഉരച്ചുമാണ് ഞരമ്പ് മുറിച്ചതെന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ജയിൽ അധികൃതർ ജോളിയുടെ സെല്ലിൽ കൂടുതൽ പരിശോധന നടത്തി. എന്നാൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഒന്നും സെല്ലിൽ നിന്ന് കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ 4.50 നാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായ് കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here