കൊല്ലത്ത് കാണാതായ ആറുവയസുകാരിക്കായുള്ള അന്വേഷണം തുടരുന്നു; കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വ്യാജം

കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനായില്ല. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്.

Read More: കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായി

മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപ പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു.

അതേസമയം കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top