കോതമംഗലം പള്ളി സംരക്ഷിക്കാന്‍ സമരം ശക്തമാക്കും: യാക്കോബായ സഭ

കോതമംഗലം പള്ളി സംരക്ഷിക്കാനായി സമരം ശക്തമാക്കുമെന്ന് യാക്കോബായ സഭ. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഭാ നേതൃത്വവും സമര പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
കോതമംഗലം പള്ളി കേസുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു. വിധി നടപ്പിലാക്കാന്‍ അറിയാമെന്നും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ ഇറക്കുമെന്നും കോടതി പറഞ്ഞു. കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് നിലപാട് കടുപ്പിച്ചത്.
കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. 1934 ഭരണഘടന പ്രകാരം പളളി ഭരിക്കണമെന്നും മറ്റ് മാര്‍ഗം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.
Story Highlights: kothamangalam church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here