മലപ്പുറത്ത് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

മലപ്പുറം നിലമ്പൂരിൽ കാണാതായ വിദ്യാർത്ഥികളെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി. കുട്ടികളിപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.
ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീൻ, അജിൻഷാദ് എന്നിവരെ കാണാതാകുന്നത്.
ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി വലിയാട് ബാബു ഷെരീഫ്-സുബൈദ ദമ്പതികളുടെ മകനാണ് ഷഹീൻ. പാറേക്കാട് കിണറ്റിങ്ങൽ ജമാൽ -മറിയുമ്മ ദമ്പതികളുടെ മകനാണ് അജിൻഷാദ്. കുട്ടികൾ സ്‌കൂൾ വിട്ട് വരുന്ന സമയം കഴിഞ്ഞിട്ടും വരാതായതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പീന്നീട് ഫോൺ നമ്പർ സഹിതം നവ മാധ്യമങ്ങൾ വഴിയും വാർത്ത പ്രചരിച്ചു.
രാവിലെ തമ്പാനൂരിൽ നിന്നും ഒരു സ്ത്രീ രക്ഷിതാവിന്റെ നമ്പറിലേക്ക് വിളിച്ച് കുട്ടികളെ കണ്ടതായി സംശയം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്.
Story Highlights- Malappuram,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here