Advertisement

സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്നത് വർധിക്കുന്നു; പ്രത്യേക സെൽ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

February 28, 2020
Google News 2 minutes Read

കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഗൗരവ ഇടപെടൽ നടത്തി മനുഷ്യാവകാശ കമ്മീഷൻ. കുട്ടികളുടെ സുരക്ഷിത്വത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകാതെന്നും ഇതിനായി പൊലീസ് പ്രത്യേക സെൽ രൂപീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്നും റിപ്പോർട്ടും തേടി. നാലാഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകാനാണ് നിർദേശം.

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സേനയിൽ പ്രത്യേക സെൽ രൂപീകരിക്കാനാണ് കമ്മീഷന്റെ ആവശ്യം. ഈ സെൽ നാടോടികളായി എത്തുന്നവരെയും ഇതരസംസ്ഥാനക്കാരെയും നിരീക്ഷിക്കണം. ഇതിലൂടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ തടയാൻ കഴിയുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. ഇത്തരമൊരു സെൽ രൂപീകരിക്കുന്നതിലൂടെ ഇപ്പോൾ ഇതരസംസ്ഥാനക്കാർക്കുമേൽ ഉള്ള സംശയദൃഷ്ടി അവസാനിപ്പിക്കാൻ കഴിയുമെന്നും കമ്മീഷൻ പറയുന്നു.

നാടോടികളായും കച്ചവടക്കാരായുമെത്തുന്നവരുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സെൽ ശേഖരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വലിയ തോതിൽ തടയാൻ കഴിയുമെന്നാണ് കമ്മീഷൻ ഇത്തരമൊരു ആശയത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ പികെ രാജു സമർപ്പിച്ച ഹർജിയിലാണ് ഇത്തരമൊരു ആവിശ്യമുയർത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

Story highlight: Missing children, in the state are on the rise, Human Rights Commission of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here