കുളത്തുപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം; അന്വേഷണം തമിഴ്‌നാട് കേന്ദ്രീകരിച്ച്

കുളത്തുപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിത്തിൽ അന്വേഷണം തമിഴ്‌നാട് കേന്ദ്രീകരിച്ച്. അന്വേഷണ പരിധിയിൽ മതമൗലിക സംഘടനകളും വരും. മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എൻഐഎ പറഞ്ഞു.
വെടിയുണ്ടയുടെ സമീപത്ത് നിന്ന് തമിഴ്‌നാട് വൈദ്യുത ബോർഡിന്റെ ബില്ല് കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ ബില്ല് കോഴി ഫാമിന്റേതാണെന്ന് വ്യക്തമായിരുന്നു. കോഴി ഫാം ഉടമയായ തമിഴ്‌നാട് സ്വദേശിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഫെബ്രുവരി 22ന് വൈകിട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയിൽ തിരുവനന്തപുരം ചെങ്കോട്ട അന്തർ ദേശീയ പാതയിൽ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് 14 വെടിയുണ്ടകൾ കണ്ടെടുത്തത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Story Highlights- Cartridge, Bullets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here