വിവാഹ വേദിയില്‍ തലകീഴായി എട്ടുനിലയിൽ പടുകൂറ്റൻ കേക്ക്; അമ്പരന്ന് വധുവും അതിഥികളും

വിവാഹങ്ങൾ ആഘോഷമാക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ… അങ്ങനെ വിവാഹം ആഘോഷമായി നടത്തിയ ദമ്പതികളുടെ വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം തരംഗമാകുകയാണ്. പക്ഷേ മലേഷ്യയിൽ നടന്ന ഒരു വിവാഹത്തിലെ താരം ദമ്പതികൾ ഒന്നുമല്ല കേട്ടോ… അതൊരു കേക്കാണ്. ഈ കേക്കിന്റെ പ്രത്യേകത എന്താണെന്നല്ലേ. എട്ടു നിലയുള്ള കേക്ക് തലകീഴായി അലങ്കാര വിളക്കിന്റെ മാതൃകയിലാണ് ഒരുക്കിയിരുന്നത്.

Read Also: ജന്മദിനാഘോഷങ്ങൾക്കിടെ കേക്ക് മുഖത്തു തേക്കുന്നതിന് വിലക്ക്; നിയന്ത്രണവുമായി ഗുജറാത്ത് സർക്കാർ

അയ്മാൻ ഹകിം റിഡ്‌സെ, സാഹിറാ മാക് വിൽസൺ എന്നീ സിനിമാ താരങ്ങളാണ് വിവാഹത്തിന് ഈ പടുകൂറ്റൻ കേക്ക് മുറിച്ച് മധുരം പങ്കുവച്ചത്. എട്ട് നിലയിൽ തൂങ്ങി കിടന്ന കേക്ക് വിവാഹത്തിന് വന്നവരുടെ എല്ലാം ശ്രദ്ധാകേന്ദ്രമായി. ഈ കേക്ക് ഭീമനെ തയാറാക്കിയത് മൂന്ന് വർഷം കൊണ്ടാണ്. വിവാഹത്തിന് കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് അവസാന വട്ട മിനുക്ക് പണികൾ പൂർത്തിയായത്. വധുവിന് പോലും മുകളിൽ തൂങ്ങിക്കിടന്നത് കേക്കാണെന്ന് മനസിലായില്ല. എട്ട് നിലയിൽ ഷാൻഡിലിയർ വിളക്കുപോലെ തൂക്കിയിട്ടിരിക്കുകയായിരുന്നു കേക്ക്. കേക്ക് മുറിക്കേണ്ട സമയത്താണ് താഴെയിറക്കിയത്.

തയാറാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും ഇത്ര വലിയ കേക്ക് തലകീഴായി തൂക്കിയിട്ട രീതിയിൽ സെറ്റ് ചെയ്യുന്നതായിരുന്നു ബുദ്ധിമുട്ടേറിയ ദൗത്യമെന്ന് കേക്ക് നിർമാതാക്കളായ ലിലി ആൻഡ് ലോല കേക്ക്‌സ് ബേക്കറിയുടെ ഉടമ ലിലി ഓസ്മാൻ പറഞ്ഞു.

 

View this post on Instagram

 

Z A H I R A H Our Chandelier cake dream come true for @zahirahmacwilson dreamy wedding . This complete idea took 3 years in the making & only finalised hours before the wedding ! Thank you @mahligaicreative for realising this dream and making it move, can you believe it ?! The bride didn’t even realised it was hanging above the whole time! So magical when the cake came down. Alhamdulillah for tonight . Selamat pengantin baru to @zahirahmacwilson & @aimanhakimridza thank you for trusting us on your big day . Btw Vanilla cake for the couple tonight 🥰 cake : @lilylolacakes event planner : @mahligaicreative venue : @glamhall dress : @rizmanruzaini 📸 : @cstproduction #zahirah #hlivekongsi #hliveeksklusif

A post shared by Lily & Lola Cakes (@lilylolacakes) on

 

cake, wedding cake

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top