കൊറോണ വൈറസ്; ലോകത്താകമാനം ഉണ്ടാക്കിയത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസ് ബാധമൂലം ലോകത്താകമാനം ഉണ്ടാക്കിയത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ഓഹരി വിപണികളില്‍ ഉണ്ടായ തകര്‍ച്ചയില്‍ ലോകത്തിലെ അതിസമ്പന്നന്മാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയില്‍ പൊട്ടിപുറപ്പെട്ട വൈറസ് ഏകദേശം 50 രാജ്യങ്ങളിലേക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മൊത്തത്തില്‍ കണക്കനുസരിച്ച് ഏകദേശം 44,400 കോടി ഡോളര്‍ ആണ് കൊറോണ ഭീതിയില്‍ ലോകത്താകമാനമായി നഷ്ടപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 12 ശതമാനത്തിലധികമാണ് ഇടിവ് നേരിട്ടത്. ആറ് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇത്തരത്തിലൊരു തിരിച്ചടി ഇതാദ്യമായാണ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നേരിടുന്നത്.
ആമസോണ്‍ മേധാവി ജെഫ് ബോസിന് കൊറോണ മൂലമുണ്ടായ നഷ്ടം 1190 കോടി ഡോളറാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് സംഭവിച്ചത് 1000 കോടി ഡോളിന്റെ നഷ്ടവും. നഷ്ടത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ വി എം എച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍ണോള്‍ഡിന് പോയത് 910 കോടി ഡോളറും. ഈ മൂന്നുപേര്‍ക്കും കൂടി മാത്രം ഉണ്ടായ നഷ്ടം 3000 കോടി ഡോളറാണ്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്, എലോണ്‍ മസ്‌ക് വാറന്‍ ബഫെറ്റ് എന്നിവര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ 25 ആം സ്ഥാനത്ത് നില്‍ക്കുന്ന എലോണ്‍ മസ്‌കിന് 900 കോടി ഡോളര്‍ കൈവിട്ടു പോയി എന്നാണ് കണക്കുകള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here