‘അരുവാ’; വീണ്ടും സൂര്യയും ഹരിയും ഒന്നിക്കുന്നു

സിങ്കം സീരീസിന് ശേഷം സംവിധായകൻ ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. താരത്തിന്റെ 39ാമത്തെ ചിത്രമാണിത്. ‘അരുവാ’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ വർഷം ദീപാവലിക്കാണ് ചിത്രമെത്തുക. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രമാണിത്.

Read Also: കത്തനാരായി ജയസൂര്യ; ആശംസ അറിയിച്ച് പൃഥ്വിരാജ്; ടീസർ കാണാം

ഹരി-സൂര്യ കൂട്ടുകെട്ടിൽ ഇതിന് മുമ്പ് പിറന്നത് വേൽ, ആറ്, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് തമിഴ്- തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ സംഗീത സംവിധായകനായ ഡി ഇമ്മൻ. ആദ്യമായാണ് സൂര്യക്കും ഹരിക്കുമൊപ്പം ഇമ്മനും ഒന്നിക്കുന്നത്. ഏപ്രിലിലായിരിക്കും സ്റ്റുഡിയോ ഗ്രീൻ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹരിയുടെ 16ാം ചിത്രമാണിത്.

സൂര്യയുടെ 39ാമത്തെ ചിത്രമായി ശിവയുടെ സിരുതൈ എത്തുമെന്നായിരുന്നു വിവരം. എന്നാൽ രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാതെ’യുടെ ചിത്രീകരണം നീണ്ടതോടെ ഈ പ്രൊജക്ടും നീണ്ടു. സൂര്യയുടെതായി ഇനി ഇറങ്ങാൻ പോകുന്ന ചിത്രം ‘സൂരരൈ പോട്ര്’ ആണ്. മലയാളി താരം അപർണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രം.

 

suriya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top