കർണാടക മന്ത്രിയുടെ മകൾക്ക് 500 കോടി ചെലവിൽ ആഡംബര കല്യാണം; മോദിക്കും അമിത് ഷായ്ക്കുമടക്കം ക്ഷണം

ബിജെപി നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ബി ശ്രീരാമലുവിന്റെ മകളുടെ വിവാഹം നടത്തുന്നത് അത്യാഡംബരമായെന്ന് റിപ്പോർട്ടുകൾ. 500 കോടി രൂപയാണ് കല്യാണത്തിന് വേണ്ടി പൊടിക്കുന്നതെന്നാണ് വിവരം. മാർച്ച് അഞ്ചിനാണ് ശ്രീരാമലുവിന്റെ മകൾ രക്ഷിതയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. കർണാടകയിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ കല്യാണമായിരിക്കും ഇത്. രക്ഷിത വിവാഹം ചെയ്യാൻ പോകുന്നത് ബിസിനസുകാരനായ രവി കുമാറിനെയാണ്.

Read Also: വിവാഹ വേദിയില്‍ തലകീഴായി എട്ടുനിലയിൽ പടുകൂറ്റൻ കേക്ക്; അമ്പരന്ന് വധുവും അതിഥികളും

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം തന്നെ പൂർത്തിയായി. ഒൻപത് ദിവസം നീണ്ടു നിൽക്കും വിവാഹം. മെഹന്തി ചടങ്ങ് മാർച്ച് മൂന്നിന് ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ വച്ചായിരിക്കും നടത്തുന്നത്. ഹിന്ദിയിലേയും കന്നഡയിലേയും സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യെദ്യൂരപ്പ, എന്നീ നേതാക്കളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. ബ്രാഹ്മണ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. യുനസ്‌കോ പൈതൃകപട്ടികയിൽ ഇടം പിടിച്ച ഹംബിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമായി ഒരുക്കിയ സെറ്റിലാവും കല്യാണം നടക്കുന്നത്. പാർക്കിംഗിനായി 15 ഏക്കറും പരിപാടികള്‍ക്കായി 27 ഏക്കറുമുൾപ്പെടെ 40 ഏക്കർ സ്ഥലത്താണ് വിവാഹം നടക്കുന്നത്. 300 കലാകാരന്മാര്‍ മൂന്ന് മാസമെടുത്താണ് സെറ്റ് നിർമിച്ചിരിക്കുന്നത്. നാല് ഏക്കറിൽ പരന്ന് കിടക്കുന്നതായിരിക്കും സെറ്റ്. ബെല്ലാരിയിൽ റിസപ്ഷന് വേണ്ടി മറ്റൊരു സെറ്റും ഒരുങ്ങുന്നുണ്ട്. 1000 ഷെഫുമാരാണ് ആഡംബര വിവാഹത്തിന് ഭക്ഷണമൊരുക്കുക. ബോളിവുഡിലെ കൊറിയോഗ്രാഫർമാരാണ് നൃത്തമൊരുക്കുന്നത്.

വിവാഹത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. വിവാഹ ക്ഷണക്കത്തിന് ഒപ്പം സമ്മാനമായി നൽകിയത് ഏലം, കുങ്കുമപ്പൂവ്, മഞ്ഞൾ പൊടി തുടങ്ങിയവയുടെ പെട്ടിയാണ്. ബിജെപി നേതാവും മുൻമന്ത്രിയും ഖനി ഉടമയുമായ ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹമാണ് മുൻപ് കർണാടകയിൽ നടന്നതിൽ വച്ച് ചെലവേറിയ വിവാഹം. 2016 മാർച്ചിൽ നടന്ന കല്യാണത്തിന് ചെലവഴിച്ചത് 550 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാല്‍ ഈ വിവാഹം പണക്കൊഴുപ്പില്‍ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹത്തിനെ മറികടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

karnataka minister daughters big fat wedding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top