കൊറോണ വൈറസ്; അമേരിക്കയില്‍ ഒരു മരണം സ്ഥിരീകരിച്ചു

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും.

 

Story Highlights- Corona virus ,  confirmed death Us

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top