Advertisement

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ; ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമോയെന്നതില്‍ സുപ്രിംകോടതി വിധി നാളെ

March 1, 2020
Google News 2 minutes Read

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമോയെന്നതില്‍ സുപ്രിംകോടതി നാളെ വിധി പറയും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. വിശാലബെഞ്ചിന് വിടുന്നതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എതിര്‍ത്തിരുന്നു.

അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കോടതിയെ സമീപിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് വിവിധ ബെഞ്ചുകള്‍ വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാല്‍ വിശാല ബെഞ്ചിന് വിടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്തു. മുന്‍പത്തെ വിധികള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ മാത്രമേ വിശാല ബെഞ്ചിന് കൈമാറുകയുള്ളുവെന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Story Highlights: Kashmir's special status, Supreme Court to decide on petitions, verdict tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here