ലീന മരിയ പോളിൽ നിന്ന് പണം തട്ടാൻ ക്വട്ടേഷൻ നൽകി; ചോദ്യം ചെയ്യലിൽ രവി പൂജാരി

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ പ്രതിചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായി രവി പൂജാരി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. രവി പൂജാരിയെ കേരളത്തിലേയ്ക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. കർണാടക പൊലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് രവി പൂജാരിയെ സെനഗലിൽ നിന്ന് ബെംഗളുവിൽ എത്തിച്ചത്. അപ്രതീക്ഷിതമായി പൂജാരി ഇന്ത്യൻ അന്വേഷണ ഏജൻസിയുടെ പിടിയിലാവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top