മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ പേടിക്കാനുള്ള കാരണങ്ങളുണ്ട്: ജസ്റ്റിസ് കെമാല്‍ പാഷ

പൗരത്വ നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ സംശയമുണ്ടെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. സിഎഎ വിരുദ്ധര്‍ക്കെതിരെ കേസ് എടുത്തത് എന്തിനെന്നും കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത് അവകാശമാണെന്നും കെമാല്‍പാഷ ട്വന്റിഫോര്‍ 360 യില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ പേടിക്കാനുള്ള കാരണങ്ങളുണ്ട്. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയില്ല. ഏതെങ്കിലും സംഘടനയ്‌ക്കോ മതത്തിനോ വേണ്ടി സംസാരിച്ചിട്ടില്ല. ഡല്‍ഹിയില്‍ നടന്നത് നരനായാട്ടാണ്. അരവിന്ദ് കേജ്‌രിവാള്‍ ബിജെപിയുടെ ബി ടീമാണ്.

ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റത്തില്‍ എല്ലാം വ്യക്തമാണെന്നും കെമാല്‍പാഷ പറഞ്ഞു. 360 യുടെ പൂര്‍ണരൂപം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്വന്റിഫോറില്‍ കാണാം.

Story Highlights: Justice Kemal Pasha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top