കോഴിക്കോട്ട് യുപി സ്വദേശിയായ ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഉത്തർ പ്രദേശ് സ്വദേശിയായ കോളജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗാണ് മരിച്ചത്. അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: കളമശേരിയിൽ പനി ബാധിച്ച മരിച്ച യുവാവിന് കൊറോണയല്ലെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം; 206 പേർ ഇപ്പോഴും നിരീക്ഷണത്തിൽ

ഉത്തർ പ്രദേശ് ബിജ്‌നോർ സ്വദേശിയായ മനുമോഹൻ സിംഗിന്റെയും സോനം കൗറിന്റെയും മകനാണ്. കോൺവെന്റ് റോഡിലെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജസ്പ്രീതിന്റെ കുടുംബം 15 വർഷമായി കോഴിക്കോട്ട് സ്ഥിര താമസക്കാരാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയാണ് മുറിക്കുള്ളിൽ ജസ്പ്രീതിനെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികളെ അറിയിച്ച് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വേണ്ടത്ര ഹാജരില്ലാത്തതിനാൽ അവസാന വർഷ പരീക്ഷയെഴുത്താൻ ആവില്ലെന്ന് ജസ്പ്രീതിനെ കോളജ് അധികൃതർ അറിയിച്ചിരുന്നു. ഇന്നാണ് പരീക്ഷ തുടങ്ങുന്നത്. ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരീക്ഷ എഴുതാൻ പറ്റാത്ത മനോവിഷമത്തിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ടൗൺ പൊലീസ് അറിയിച്ചു.

 

student suicide at calicut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top