Advertisement

മേല്‍പാലം അഴിമതി കേസ് ; ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം

March 1, 2020
Google News 2 minutes Read

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കാന്‍ അന്വേഷണ സംഘം വിജിലന്‍സ് എഡിജിപി അനില്‍ കാന്തിന്റെ അനുമതി തേടി. ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം എഡിജിപിയെ അറിയിച്ചു.

മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമാണ് പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന് പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിലാണ് വിജിലന്‍സ്. മതിയായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇബ്രഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ എഡിജിപി ആയിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. മേല്‍പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പിനിക്ക് 8.25 കോടി രൂപ വായ്പ അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായിച്ചു എന്ന നിഗമനത്തിലാണ് വിജിലന്‍സ്.

 

Story Highlights: v k ibrahim kunju, palarivattam bridge, Vigilance team, seeking permission 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here