Advertisement

ഡൽഹി കലാപം: നഷ്ടം 25000 കോടി

March 2, 2020
Google News 1 minute Read

ഡൽഹി കലാപത്തിലെ ആകെ നഷ്ടം 25000 കോടി രൂപ. പൊതുമുതലിന് സംഭവിച്ച നഷ്ടത്തിനു പുറമെയാണ് ഈ കണക്ക്. ഡൽഹി ചേംബർ ഓഫ് കൊമേഴ്സാണ് കലാപത്തിലെ നഷ്ടത്തിൻ്റെ കണക്ക് പുറത്തു വിട്ടത്. സ്വകാര്യ വ്യക്തികൾക്കും സ്ഥപനങ്ങൾക്കും മാത്രമായി ഉണ്ടായ ഈ കണക്ക് പൊതുമുതൽ നഷ്ടം കൂടി പരിഗണിച്ചാൽ ഏറെ ഉയരും.

രണ്ട് ദിവസമായി അരങ്ങേറിയ കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അഗ്നിക്കിരയാക്കപ്പെട്ടത്. അഞ്ഞൂറിലേറെ വാഹനങ്ങള്‍, 57 കടകള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവച്ച് നശിപ്പിച്ചു. 46 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായതു കൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഡൽഹി കലാപത്തിൽ 46 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 903 ആയിട്ടുണ്ട്. 254 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. അങ്കിത് ശർമയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് നേരത്തെ ഡൽഹി സർക്കാർ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

Story Highlights: Delhi riots 25000 crores estimated loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here