വിദ്യാർത്ഥികളിലെ പരീക്ഷാ പേടി അകറ്റാൻ ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംഘടിപ്പിക്കുന്ന ‘ഈസി എക്സാം’ വിവിധ ജില്ലകളില്‍

ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ട്വന്റിഫോറും ഫ്ളവേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഈസി എക്സാം കൗൺസിലിംഗ് പ്രോഗ്രാം’ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നടക്കുന്നു. ‘പരീക്ഷാ പേടി എങ്ങനെ ഇല്ലാതാക്കാം’ എന്ന വിഷയത്തിൽ വിദഗ്ധർ കുട്ടികളുമായി സംവദിച്ചു. നാളെയും സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ ഈസി എക്സാം കൗൺസിലിംഗ് പ്രോഗ്രാം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

പൊതുപരീക്ഷയെ നേരിടാൻ തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈസി എക്സാം എന്ന പേരിൽ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിവിധ താലൂക്കുകളിൽ നിന്നായി സ്‌കൂളുകൾ തെരഞ്ഞെടുത്താണ് പരിപാടി സംഘടിപ്പിച്ചത്.

Read Also: പരീക്ഷാപേടി മാറ്റാം; ഈസി എക്‌സാം ആരംഭിച്ചു

തിരുവനന്തപുരം ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന കൗൺസിലിംഗ് പ്രോഗ്രാം പഞ്ചായത്ത് അംഗം എം എം സുധീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈഫ് കോച്ച് ആന്റ് മാസ്റ്റർ ട്രെയിനര്‍ സന്തോഷ്, പ്രധാന അധ്യാപിക ജയശ്രീ, എസ്എംസി ചെയർമാൻ ജാവാദ്, ഫ്ളവേഴ്സ് ഫാമിലി ക്ലബ് കോഡിനേറ്റർ സന്തോഷ് ശിവദാസ് എന്നിവർ സംസാരിച്ചു. പരീക്ഷാ പേടിയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ വി സന്തോഷ് നയിച്ച ക്ലാസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.

വയനാട് വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ സ്‌കൂളിലെ പ്രധാന്യാധ്യാപകൻ എൻ വിനോദ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ രാംകുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷാ പേടിയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ നാസർ പുൽപ്പള്ളിയാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. ചിരിയും ചിന്തയും ആത്മവിശ്വാസവും നിറഞ്ഞ, രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയിൽ സ്‌കൂളിലെ 10, +2 ക്ലാസുകളിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സ്‌കൂൾ പ്രിൻസിപ്പൽ ഭവ്യ, ഫ്ളവേഴ്സ് കോഡിനേറ്റർ വേലായുധൻ,ആനന്ദ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ടയിൽ റാന്നി ഗുരുകുലം ഹയർസെക്കണ്ടറി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. പരീക്ഷാ സമയത്തെ കുട്ടികളിലെ മാനസിക പിരിമുറുക്കത്തെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ സിദ്ധാർത്ഥ് വിജയ് ഏറ്റുമാനൂർ കുട്ടികൾക്കായി ക്ലാസ് നയിച്ചു. പരിപാടി ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ആനി വർഗീസ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കല്യാശ്ശേരി കെപിആർജിഎസ് ഗവ. ഹയർ സെക്കൻണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ഈസി എക്‌സാം പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ശ്രുതി ബാലകൃഷ്ണൻ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. പടിയൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. പ്രിൻസിപ്പൽ കെ മൻസൂർ ഉദ്ഘാടനം ചെയ്തു. കതിരൂർ ജിവിഎച്ച്എസ് സ്‌കൂളിൽ കെ ഗോപകുമാർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.

തൃശൂരിലെ ഈസി എക്‌സാമിന്റെ ഉദ്ഘാടനം ഗുരുവായൂർ തൈക്കാട് വിആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. പിടിഎ പ്രസിഡന്റ് ബിജു എം വി അധ്യക്ഷനായ പരിപാടി സ്‌കൂൾ മാനേജർ വി ബി ഹീരലാൽ ഉദ്ഘാടനം ചെയ്തു. ‘പരീക്ഷ സമയത്തെ കുട്ടികളിലെ മാനസിക പിരിമുറുക്കവും പേടിയും എങ്ങനെ മറികടക്കാം’ എന്ന വിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് ജയിൻ തലപ്പിള്ളി ക്ലാസ് എടുത്തു. 100ൽ അധികം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. എഫ്എഫ്‌സി താലൂക്ക് കോഡിനേറ്റർ പ്രതിഞ്ജൻ, അഭിരാമി, മദർ പിടിഎ പ്രസിഡന്റ് ഷീന സുബ്രൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഡെയ്‌സി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലത്ത് ഈസി എക്‌സാം കൗൺസിലിംഗ് പ്രോഗ്രാം പെരിനാട് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് നടന്നത്. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി കെ ജി അധ്യക്ഷത വഹിച്ച പരിപാടി സെക്കൻഡറി പ്രിൻസിപ്പൽ ബീന ഉദ്ഘാടനം ചെയ്തു. പരീക്ഷാപേടിയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ പ്രശസ്ത കൗൺസിലിംഗ് വിദഗ്ധൻ രാജേഷ് മഹേശ്വർ ക്ലാസ് നയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട കൗൺസിലിംഗ് ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

ഈസി എക്‌സാമിന്റെ ഇടുക്കി ജില്ലയിലെ ഉദ്ഘാടനം ഉടുമ്പൻചോല പുറ്റടി നെഹ്‌റു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. പരീക്ഷ സമയത്തെ കുട്ടികളിലെ മാനസിക പിരിമുറുക്കത്തെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ ഡോ.ഗിന്നസ് സുനിൽ കുട്ടികൾക്കായി ക്ലാസ് നയിച്ചു. പരിപാടി സ്‌കൂൾ പിടിഎ പ്രിസഡൻറ് കെ സി ബിജു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശശി കെ എൻ അധ്യക്ഷത വഹിച്ചു.

ഈസി എക്‌സാം കൗൺസിലിംഗ് പ്രോഗ്രാമിന് ഗംഭീര സ്വീകരണമാണ് മലപ്പുറത്ത് നിന്ന് ലഭിച്ചത്. പരീക്ഷാപേടിയെ മറികടക്കുന്നതിനുളള ആത്മവിശ്വാസവുമായാണ് പ്രോഗ്രാമിനെത്തിയ വിദ്യാർത്ഥികൾ മടങ്ങിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാത്ഥികളായിരുന്നു പങ്കെടുത്ത മിക്കവരും. നിലമ്പൂർ പാലേമാട് എസ് വിഎച്ച്എച്ച്എസിൽ ക്ലാസിന് ട്രെയിനർ മുഹമ്മദ് ബഷീർ നേതൃത്വം നൽകി. കെആർ ഭാസ്‌കരൻ പിള്ള ഉദ്ഘാടനവും പിടിഎ പ്രസിഡന്റ് ഗയാഫി അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സ്വാഗതവും ഫ്‌ളവേഴ്‌സ് ഫാമിലി കോഡിനേറ്റർ സതീഷ് കുമാർ നന്ദിയും പറഞ്ഞു. കൊണ്ടോട്ടി കൊട്ടൂകര സ്‌കൂളിൽ ക്ലാസുകൾക്ക് ഷിജു ചെമ്പ്ര നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ടികെ അബ്ദു റസാഖ് അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പൽ എം അബ്ദുൽ മജീദ് സ്വാഗതവും ഫ്‌ളവേഴ്‌സ് ഫാമിലി കോഡിനേറ്റർ ഫസലുൽ ഹഖ് നന്ദിയും പറഞ്ഞു. പൊന്നാനി എവിഎച്ച്എസ്എസിൽ നടന്ന ക്ലാസിന് പ്രമോദ് നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് കെപി രമേശ് ഉദ്ഘാടനവും പ്രിൻസിപ്പൽ ഇ ഉണ്ണി മാധവൻ അധ്യക്ഷതയും വഹിച്ചു ഡേവിഡ് ജെ എ സ്വാഗതവും ഫ്‌ളവേഴ്‌സ് ഫാമിലി കോഡിനേറ്റർ അനസ് അബ്ദുള്ള നന്ദിയും പറഞ്ഞു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് സ്‌കൂളിൽ ട്രെയിനർ പ്രമോദ് ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് ശംസുദ്ധീൻ ഉദ്ഘാടനവും പ്രിൻസിപ്പൽ സുനത അധ്യക്ഷത വഹിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ സ്വാഗതവും ഫ്‌ളവേഴ്‌സ് കോഡിനേറ്റർ സുധീർ കാടാമ്പുഴ നന്ദിയും പറഞ്ഞു. തിരൂരങ്ങാടി തേഞ്ഞിപ്പലം ജിഎം എച്ച്എസ്എസ് യുണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂളിലെ ക്ലാസിന് അസ്ലം തേഞ്ഞിപ്പലം നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എകെ അബ്ദുറഹ്മാൻ ഉദ്ഘാടനവും പിടിഎ പ്രസിഡന്റ് തോമസ് മാളിയേക്കൽ അധ്യക്ഷതയും വഹിച്ചു. ഹെഡ് മാസ്റ്റർ വി ബാലൻ സ്വാഗതവുംഫ്‌ളവേഴ്‌സ് കോഡിനേറ്റർ അഷറഫ് നന്ദിയും പറഞ്ഞു.

കോഴിക്കോട് ഉള്ളിയേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഈസി ഓറിയന്‍റേഷന്‍ ക്ലാസ് പരിപാടി സംഘടിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷയെ എങ്ങനെ എളുപ്പത്തില്‍ നേരിടാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഷെഫീക്ക് കത്തറമ്മലാണ് ക്ലാസ് നയിച്ചത്. തികച്ചും രസകരമായ രീതിയിലായിരുന്നു ക്ലാസ് നടത്തിയത്. പരീക്ഷ സംബന്ധമായ സംശയങ്ങളും അദ്ദേഹം ദൂരീകരിച്ചു. പിടിഎ പ്രസിഡന്റ് ഷാജി പാറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ കെ സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മണിദാസ് പയ്യോളി , പി. സതീഷ് കുമാര്‍, ഒള്ളൂര്‍ വിപിന്‍ തുടങ്ങിയവർ പങ്കെടുത്തു.

 

easy exam programme by flowers and twentyfour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top