നിര്‍ഭയ കേസ്; മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന അക്ഷയ് കുമാര്‍ സിംഗിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതിക്ക് പുതിയ ദയാഹര്‍ജി സമര്‍പ്പിക്കണമെന്നാണ് ആവശ്യം. പ്രതി പവന്‍കുമാര്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയും പരിഗണിക്കും.
നേരത്തെ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും പുതിയ ദയാഹര്‍ജി സമര്‍പ്പിക്കണമെന്നുമാണ് അക്ഷയ് കുമാര്‍ സിംഗിന്റെ ആവശ്യം. പ്രതി പവന്‍കുമാര്‍ ഗുപ്ത സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചതും അഭിഭാഷകന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി തള്ളുകയാണെങ്കിലും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പവന്‍കുമാറിന് സമയം ലഭിക്കും.
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്ന ദിവസങ്ങളും ദയാഹര്‍ജി തള്ളുകയാണെങ്കില്‍ ജയില്‍ ചട്ടപ്രകാരം പതിനാല് ദിവസം കൂടിയും പവന്‍കുമാറിന് ലഭിക്കും. വധശിക്ഷ വെവേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രിംകോടതി ഇതുവരെ തീര്‍പ്പ് കല്‍പിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നാളെ വധശിക്ഷ നടപ്പാക്കല്‍ സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.
അക്ഷയ് കുമാര്‍ സിംഗിന്റെ ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ഇന്ന് നിലപാട് അറിയിക്കും. വധശിക്ഷക്കെതിരെയുള്ള പവന്‍കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
Story Highlights: Nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here