പ്രളയ ഫണ്ട് തട്ടിപ്പ്; സെക്ഷൻ ക്ലർക്ക് അറസ്റ്റിൽ

സിപിഐഎം നേതാവ് ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണു പ്രസാദ് അറസ്റ്റിൽ. കാക്കനാട് കളക്‌ട്രേറ്റിലെ പ്രളയ ദുരിതാശ്വസ ഫണ്ട് സെല്ലിലെ ക്ലാർക്കായ വിഷ്ണു പ്രസാദിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എ എം അൻവറിന്റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപ കൈമാറിയ കേസിലാണ് അറസ്റ്റ്. അൻവറും സഹായിയായ മഹേഷും ഒളിവിലാണ്. വിഷ്ണു പ്രസാദിനെ കളക്‌ട്രേറ്റിലും പണം കൈമാറിയ ഫെഡറൽ ബാങ്കിന്റെ തൃക്കാക്കര ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പണം കൈമാറാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇതിനിടെ പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ കാക്കനാട് കളക്‌ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here