Advertisement

കൊവിഡ് 19 ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചതായി എംബസി

March 3, 2020
Google News 1 minute Read

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരെ നാളെ ഇന്ത്യന്‍ അംബാസിഡര്‍ നേരില്‍ കാണും. ഇവര്‍ കൊവിഡ് 19 ബാധിതരല്ല. മലയാളികളടക്കമുള്ളവരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ രക്ഷിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായി ഇറ്റലിയിലുള്ള ഇന്ത്യന്‍ എംബസിയും അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ പുതുതായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നായി. ഡല്‍ഹിക്കും തെലുങ്കാനയ്ക്കും പുറമെ രാജസ്ഥാനിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ വന്ന ആള്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ്് 19 ബാധിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ 21 വിമാനത്താവളങ്ങളിലും 12 തുറമുഖങ്ങളിലും കര്‍ശന പരിശോധന തുടരുകയാണ്. ചൈന, ഇറാന്‍ തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.23 സാംപിളുകളുടെ ഫലത്തിനായി കാത്തിരിക്കുകയാണെനന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

Story Highlights- Corona virus, Indians stranded in Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here