പ്രളയ ദുരിതാശ്വാസ തട്ടിപ്പ്; കൂടുതൽ സിപിഐഎം നേതാക്കൾക്ക് പണം ലഭിച്ചതായി സൂചന
സിപിഐഎം നേതാവ് പ്രതിയായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ കൂടുതൽ പേർക്ക് പണം ലഭിച്ചിട്ടുള്ളതായി അന്വേഷണ സംഘം. പണം കൈമാറിയത് പ്രാദേശിക സിപിഐഎം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണെന്നാണ് സൂചന. ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസിൽ സിപിഐഎം നേതാവ് എം എം അൻവറിനെ കൂടാതെ കൂടുതൽ സിപിഐഎം നേതാക്കൾ പ്രതിയാകാൻ സാധ്യതയുണ്ട്. അൻവറിനെ കൂടാതേ മറ്റ് രണ്ട് സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേയ്ക്കും പണം എത്തിയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ കളക്‌ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിന്റെ സഹായത്തോടേ കൂടുതൽ തിരിമറികൾ നടന്നതായും അന്വേഷണ സംഘത്തിന് കണ്ടത്താൻ കഴിഞ്ഞു.
വിഷ്ണു പ്രസാദിന് കലക്‌ട്രേറ്റിന് അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പ്രളയ ഫണ്ട് വിതരണം ഓഡിറ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനിടെ ക്രൈം ബ്രാഞ്ച് സംഘം വിഷ്ണു പ്രസാദിനെ കാക്കനാടുള്ള വീട്ടിൽ എത്തിച്ച് പരിശോധന നടത്തി. പ്രളയ ഫണ്ട് തട്ടിപ്പിനുപയോഗിച്ച ലാപ്‌ടോപ്പും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.
story highlights- flood in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here