ഇന്ത്യയിലെ 10 ഡിറ്റർജന്റ് ബ്രാൻഡുകൾ കാൻസറിന് കാരണമാകുന്നു; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ 10 ഡിറ്റർജന്റ് ബ്രാന്റുകൾ കാൻസറിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആയ ടോക്‌സിക്ക് ലിങ്കാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഡേർട്ടി ട്രെയ്ൽ:ഡിറ്റർജൻഡ് ടു വാട്ടർബോഡീസ്‘ എന്ന പഠന റിപ്പോർട്ടിൽ ഇന്ത്യയിലെ നദികളിൽ ഗുരുതരയളവിൽ കാൻസറിന് കാരണമാകുന്ന നോണൈൽഫിനോൾ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ആറ് ഡിറ്റർജന്റുകളിൽ നിന്നും ആറ് ജലാശയങ്ങളിൽ നിന്നുമെടുത്ത സാംപിളുകളിലും പഠനം നടത്തിയിട്ടുണ്ട്.

ഗർ ഗംഗ, ഉത്തർ പ്രദേശിലെ ഹിന്ദോൺ, ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ തപ്തി, രാജസ്ഥാനിലെ ബന്ദി, ഒഡീഷയിലെ മഹാനദി, നാഗ്പൂരിലെ അംബസാരി നദി എന്നിവിടങ്ങളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. എന്നാൽ ഏതൊക്കെയാണ് ഈ പത്ത് ഡിറ്റർജന്റുകളെന്ന കാര്യം റിപ്പോർട്ടിൽ പറയുന്നില്ല.

Read Also : മഞ്ഞളിൽ നിന്ന് ക്യാൻസറിനുള്ള മരുന്ന്; ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്

എല്ലാ ഡിറ്റർജന്റ് സാംപിളുകളിലും അമിത അളവിൽ നോണൈൽഫിനോൾ ഉണ്ട്. ഗംഗയിൽ നോണൈൽഫിനോളിന്റെ എണ്ണം 14.76 പിപിഎം ആണ്. രാജസ്ഥാനിലെ ബന്ദി നദിയിലാണ് ഏറ്റവും കൂടിതൽ നോണൈൽഫിനോൾ. 41.27 പിപിഎം.

ജലാശയങ്ങളിലെ ജീവികൾക്ക് പുറമെ പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമാണ് നോണൈൽഫിനോൾ. മറ്റ് രാജ്യങ്ങളിൽ നോണൈൽഫിനോളിന് കടുത്ത നിയന്ത്രണമുണ്ട്. ഡെൻമാർക്കിൽ നോണൈൽഫിനോളിന് പൂർണ നിരോധനമുണ്ട്.

Story Highlights-  Cancer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top