Advertisement

കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം

March 3, 2020
Google News 2 minutes Read

ഡൽഹി കലാപത്തിനിടെ വിവാദപരമായ പരാമർശങ്ങൾ നടത്തി വെട്ടിലായ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ. ആറ് സായുധ സുരക്ഷാഭടന്മാർ മുഴുവൻ സമയവും കപിൽ മിശ്രയ്ക്ക് സുരക്ഷയൊരുക്കും. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കപിൽ മിശ്ര കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

ഡൽഹി കലാപത്തിന് വഴിയൊരുക്കിയ വിദ്വേഷ പ്രസംഗകൻ എന്ന നിലയിൽ കോടതിയുടെ ഉൾപ്പെടെ വിമർശനങ്ങൾക്ക് വിധേയനായ ആളാണ് കപിൽ മിശ്ര. വിമർശനം ഉയർന്നപ്പോഴും തന്റെ നിലപാട് മാറ്റാൻ കപിൽ മിശ്ര തയ്യാറായില്ല. അതിനിടെ ഡൽഹി കലാപത്തിലെ ഇരകളായ ഹിന്ദുകൾക്ക് സഹായം ആവശ്യപ്പെട്ട് കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ഇതിനായി വെബ്‌സൈറ്റും തുറന്നു. ഇതും വിവാദത്തിനിടയായി.

story highlights- Y category security, kapil mishra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here