കലാലയ രാഷ്ട്രീയത്തിനെതിരായ കോടതി വിധിക്കെതിര ബിൽ കൊണ്ടുവരും; മന്ത്രി കെ.ടി ജലീൽ

കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധി മറികടക്കാൻ നിയമസഭയിൽ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെടി ജലീൽ. ഇക്കാര്യം കോടതിയെ അറിയിക്കും. കോടതിവിധിക്കെതിരായ എം സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി കെടി ജലീൽ വ്യക്തമാക്കി. നിയമോപദേശം തേടി വേണ്ട നടപടികൾ സ്വീകരിക്കും. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം നിയമവിധേയമാക്കാൻ കോടതി വിധി തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ അരാജക സംഘടനകളുടെ ക്യാമ്പസുകളിലേക്കുള്ള കടന്നുകയറ്റത്തിനാകും കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധി വഴിവെക്കുകയെന്ന് എം സ്വരാജ് ആരോപിച്ചു. ഇത് തടയാനുള്ളതും ബില്ലിൽ വ്യവസ്ഥ ചെയ്യണം. നിയമനിർമാണത്തിൽ അക്കാര്യവും പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകി. നിയമം വേഗത്തിൽ കൊണ്ടുവരണമെന്ന് വിടി ബൽറാമും ആവശ്യപ്പെട്ടു.

Story highlight: KT Jaleel, college politics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top